eda
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഇടമുളയ്ക്കൽ ഗ്രാ മപഞ്ചായത്തിലെ പനച്ചവിളയിൽ ആരംഭിച്ച കരനെൽ കൃഷിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രനാഥ് നിർവഹിക്കുന്നു

അഞ്ചൽ: കേരള സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഇടയമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെയും കർഷക സംഘത്തിന്റെയും ആഭിമുഖ്യത്തിൽ പനച്ചവിളയിലെ തരിശ് ഭൂമിയിൽ കരനെൽ കൃഷി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രനാഥ് നിർവഹിച്ചു. വാർഡ് മെമ്പർ അനിലാ ഷാജി അദ്ധ്യക്ഷത വഹിച്ചു. കർഷകസംഘം ഇടമുളയ്ക്കൽ വില്ലേജ് സെക്രട്ടറി കെ. ശിവദാസൻ, ജെ. മോഹനകുമാർ, വി.എസ്. അനീഷ്, കെ. ദേവരാജൻ, വിശ്വംഭരൻ, സുദിൻ, പി.ആർ. രാജൻ തുടങ്ങിയവർ സംസാരിച്ചു.