azheekal
കടലാക്രമണത്തിൽ തകർന്ന നെടുംപുറത്തു വീട്ടിൽ രാമകൃഷ്ണൻ - സരമ്മ ദമ്പതികളുടെ വീട്

ഓച്ചിറ: അലപ്പാട് പഞ്ചായത്തിൽ 10, 11, 12 വാർഡുകളിൽ രൂക്ഷമായ കടലാക്രമണം. അപകടകരമായ രീതിയിലാണ് തിര കരയിലേക്ക് കയറുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ചെറിയഴീക്കൽ പതിനൊന്നാം വാർഡിൽ നെടുംപുറത്തു വീട്ടിൽ രാമകൃഷ്ണൻ - സരമ്മ ദമ്പതികളുടെ വീട് കടലാക്രമണത്തിൽ പൂർണമായും തകർന്നു. ഇവിടെയുള്ള പതിനൊന്നോളം വീടുകൾ തകർച്ചാ ഭീഷണിയിലാണ്.