stars

വീട്ടിലിരുന്ന് ബോറടിച്ച നടൻ സലിംകുമാർ ഒരു പരീക്ഷണം ചെയ്തിരിക്കുകയാണ്.ഫേസ് ആപ്പ് വന്ന സമയത്ത് പലരും സ്വന്തം മുഖം വച്ച് നടത്തിയ പരീക്ഷണങ്ങൾ നമ്മളെല്ലാം കണ്ടതാണ്.. എന്നാൽ സലിംകുമാർ പരീക്ഷിച്ചത് സ്വന്തം മുഖമല്ല.. മലയാളത്തിലെ നടന്മാരെയെല്ലാം ഫേസ്ആപ്പ് ഉപയോഗിച്ച് സ്ത്രീകളാക്കിയിരിക്കുകയാണ് സലിംകുമാർ.

faceapp

faceapp

faceapp

എല്ലാവരുടെയും മുഖം ഫേസ് ആപ്പ് ഉപയോഗിച്ച് മാറ്റിയ ശേഷം മലയാളത്തിലെ സിനിമാ നടൻമാർ, സ്ത്രീകളായാൽ. ഒരു ഫേസ്ആപ്പ് ഭാവന എന്നും കുറിച്ചിരിക്കുന്നു..മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോബോബൻ, ഉണ്ണിമുകുന്ദൻ, അജുവർഗ്ഗീസ്, ആസിഫ് അലി, സണ്ണി വെയ്ൻ,നിവിൻപോളി, സൗബിൻ, ഷെയ്ൻ നിഗം, , ജോജു ,ജയസൂര്യ, ഫഹദ്, ടൊവിനോ, ഇന്ദ്രജിത്ത്, ബിജുമേനോൻ, ദുൽഖർ സൽമാൻ, സായ്കുമാർ, സുരാജ് തുടങ്ങിയ വരെല്ലാം സലിംകുമാറിന്റെ പരീക്ഷണത്തിന് ഇരകളായി.

faceapp

faceapp

faceapp

സ്വന്തം മുഖത്തും പരീക്ഷണം നടത്താൻ മടി കാണിച്ചിട്ടില്ല..രസകരമായ കമന്റുകളാണ് സലീംകുമാറിന്റെ പരീക്ഷണങ്ങൾക്ക് ലഭിക്കുന്നത്..കൂട്ടത്തിൽ ഏറ്റവും സുന്ദരി ദുൽഖറാണെന്നാണ് കൂടുതൽ പേർ പറയുന്നത്.

faceapp

faceapp

faceapp

faceapp

faceapp