nl
പാവുമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ മഹേഷ് ഉദ്ഘാടനം ചെയ്യുന്നു

തഴവ: പള്ളിക്കലാറിന് കുറുകേ നിർമ്മിച്ചിരിക്കുന്ന അശാസ്ത്രീയ തടയണ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പാവുമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലംം ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ , ഡി.സി.സി ജനറൽ സെക്രട്ടറി ലീലാകൃഷ്ണൻ, വിപിൻ സുധാകരൻ, സജിൻ ബാബു, എം.എ. ആസാദ്, ബിജു പാഞ്ചജന്യം, കെ.പി. രാജൻ, ചക്കാലത്തറ മണിലാൽ, മേലൂട്ട് പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. എൻ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ബി. അനിൽകുമാർ ഉപവാസ സമരത്തിന് നേതൃത്വം നൽകി.