വൈദ്യുതി ലൈനിൽ നിന്നുള്ള ഷോക്കേറ്റ് മരണം വർദ്ധിക്കുന്നു
കൊല്ലം: വൈദ്യുതി ലൈനുകൾക്ക് സമീപം ഇരുമ്പ് അല്ലെങ്കിൽ അലുമിനിയം തോട്ടി ഉപയോഗിക്കരുതെന്ന് പൊതുജനങ്ങളെ ആവർത്തിച്ച് ഓർമ്മപ്പെടുത്തുകയാണ് കെ.എസ്.ഇ.ബി. സാധാരണക്കാർക്ക് നേരിട്ട വൈദ്യുതി അപകടങ്ങളിൽ വലിയൊരു പങ്കും ലോഹ നിർമ്മിത തോട്ടിയുടെ ഉപയോഗത്തെ തുടർന്നാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുണ്ടായ ഇത്തരം 330 അപകടങ്ങളിൽ 156 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
കഴിഞ്ഞ വർഷം മാത്രം 24 പേരാണ് വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. 22 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഈ വർഷം ഇതുവരെ ഒമ്പത് പേർ മരിച്ചത്. 12 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
പഴയ ദൂരദർശൻ ആന്റിന പൈപ്പ്, ജി.ഐ പൈപ്പ് ഒക്കെയാണ് പലരും ഉപയോഗിക്കുന്നത്. ആവശ്യാനുസരണം നീളം ക്രമീകരിക്കാവുന്ന അലുമിനിയം തോട്ടികളും അഗ്രി ഹാർഡ്‌വെയർ ഷോപ്പുകളിൽ സുലഭമാണ്. അടുത്തകാലത്തെ അപകടങ്ങളിലേറെയും സംഭവിച്ചത് വൈദ്യുതി ലൈനിന് സമീപത്തെ പ്ലാവിൽ നിന്ന് ചക്കയിടാൻ ശ്രമിക്കുമ്പോഴായിരുന്നു.
വൈദ്യുതി ലൈനുകൾക്ക് സമീപം ലോഹ നിർമ്മിത തോട്ടികൾ, ഗോവണികൾ എന്നിവ ഒരു തരത്തിലും ഉപയോഗിക്കാൻ പാടില്ല. എത്ര ശ്രദ്ധിച്ചാലും വൈദ്യുതി ആകർഷണമുണ്ടായി അപകടം സംഭവിക്കാനുള്ള സാദ്ധ്യതയേറെയാണ്.
കണക്കുകൾ ഞെട്ടിക്കും
അഞ്ച് വർഷത്തിനിടെ അപകടങ്ങൾ: 330
മരണം: 156
2019 ലെ അപകടങ്ങൾ: 46
മരണം: 24
ഈ വർഷം ഇതുവരെ അപകടങ്ങൾ: 21
മരണം: 9
''
വൈദ്യുതി ലൈനുകൾക്ക് സമീപം ലോഹ തോട്ടികൾ, ഗോവണികൾ എന്നിവ ഉപയോഗിക്കരുത്. അശ്രദ്ധ അപകടങ്ങളിലേക്ക് നയിക്കും.
കെ.എസ്.ഇ.ബി
മണ്ണിലിറങ്ങാൻ കെ.എസ്.ഇ.ബിയും
കൃഷി
1 മാസത്തിനുള്ളിൽ
1. ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കായി കൃഷിയിറക്കും
2. ഓഫീസുകളോട് ചേർന്ന ഭൂമി തിട്ടപ്പെടുത്തും
3. ഭൂമി കണ്ടെത്താൻ ലാന്റ് മാനേജ്മെന്റ് യൂണിറ്റ് ചീഫ് കോ ഓർഡിനേറ്ററിനെ ചുമതലപ്പെടുത്തി
4. സഹായവുമായി വിവിധ ഓഫീസ് തലവന്മാർ
5. വനത്തിനോട് ചേർന്ന ഭൂമി ഒഴിവാക്കും
6. കെ.എസ്.ഇ.ബി നേരിട്ട് കൃഷിയിറക്കും
7. മറ്റിടങ്ങളിൽ കുടുംബശ്രീ, തദ്ദേശ സ്വയം ഭരണവകുപ്പ്, കൃഷി വകുപ്പ്, സന്നദ്ധ സംഘങ്ങൾ, അയൽ കൂട്ടങ്ങൾ എന്നിവയുടെ സഹകരണം