nl
തഴവ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ കൃഷിയിറക്കലിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം തഴവ ബിജു നിർവഹിക്കുന്നു

തഴവ: തഴവ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ കുടുംബശ്രീ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ വാർഡിലെ മുഴുവൻ തരിശുഭൂമിയിലും കൃഷിയിറക്കൽ ആരംഭിച്ചു. വാർഡിലെ മുപ്പത്തിനാല് ഏക്കർ സ്ഥലമാണ് ഇതിനായി ഏറ്റെടുത്തിരിക്കുന്നത്. നെല്ല്, മരച്ചീനി, ചേമ്പ്, വിവിധ പച്ചക്കറികൾ തുടങ്ങി അതത് പ്രദേശത്തെ മണ്ണിന്റെ ഘടന അനുസരിച്ചാണ് കൃഷിയിനം തിരഞ്ഞെടുക്കുന്നത്.

ഗ്രാമ പഞ്ചായത്ത് അംഗം തഴവ ബിജു കൃഷിയിറക്കലിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജനചന്ദ്രൻ, സി.ഡി.എസ് അംഗം ഷാഹിദ, എ.ഡി.എസ് പ്രസിഡന്റ് ലത, സെക്രട്ടറി ശ്രീഷാ രെജി ,സുധർമ്മ എന്നിവർ പങ്കെടുത്തു.