കൊല്ലം താലൂക്ക് സപ്ലൈ ഓഫീസിൽ അപേക്ഷകൾക്ക് ഓൺലൈൻ സംവിധാനം
കൊല്ലം: ഒരു റേഷൻ കാർഡിലും പേരില്ലാത്തവർ ആധാർ കാർഡ് മാനദണ്ഡമാക്കി പുതിയ റേഷൻ കാർഡിന് അപേക്ഷിച്ചാൽ അന്നുതന്നെ റേഷൻ കാർഡ് നൽകാൻ കൊല്ലം താലൂക്ക് സപ്ലെെ ഓഫീസ് സജ്ജം. സാമൂഹിക അകലം ഉറപ്പുവരുത്തേണ്ട കൊവിഡ് കാലത്ത് ജനങ്ങൾ അപേക്ഷകളുമായി ഓഫീസിലെത്തുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ അപേക്ഷകൾക്ക് ഓൺലൈൻ സംവിധാനവുമേർപ്പെടുത്തി.
അപേക്ഷകർ ശ്രദ്ധിക്കുക
1. നിലവിൽ ആധാർ കാർഡ് വച്ചുള്ള റേഷൻ കാർഡ് അപേക്ഷകർ ഒഴികെ ആരും ഓഫീസിലേക്ക് നേരിട്ട് വരേണ്ടതില്ല.
2. നിലവിലുള്ള റേഷൻ കാർഡിൽ പേര് ചേർക്കാനും മറ്റൊരു താലൂക്കിലേക്ക് കുറച്ച് കൊണ്ടുപോകാനുമുള്ള അപേക്ഷകൾ നേരിട്ട് ഓഫീസിൽ എത്താതെ തന്നെ ഓൺലൈനിൽ അംഗീകരിക്കും
3. മറ്റൊരു താലൂക്കിലേക്ക് കുറവ് ചെയ്‌ത കൊണ്ടുപോകേണ്ട അപേക്ഷകൾ അന്നുതന്നെ തീർപ്പാക്കി ബന്ധപ്പെട്ട താലൂക്കിലേക്ക് അയയ്ക്കും
4. മറ്റ് അപേക്ഷകൾ പ്രകാരം റേഷൻ കാർഡിൽ വരുത്തിയ മാറ്റങ്ങൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ ഓഫീസിൽ എത്തിയാൽ രേഖപ്പെടുത്തലുകൾ വരുത്തി നൽകും.
5. നിലവിലുള്ള റേഷൻ കാർഡിൽ നിന്ന് പേര് കുറവ് ചെയ്‌ത് പുതിയ റേഷൻ കാർഡ് എടുക്കാനുള്ള അപേക്ഷകൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ ഹാജരാക്കിയാൽ മതി.
6.മുൻഗണനാ വിഭാഗത്തിലേക്ക് കാർഡ് മാറാനുള്ള അപേക്ഷകൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കുമ്പോൾ ബുധനാഴ്ചകളിൽ നേരിട്ടെത്തി റേഷൻ കാർഡിന്റെ പകർപ്പും അനുബന്ധ രേഖകളും സഹിതം സമർപ്പിക്കാം
............
ലോക്ക് ഡൗൺ കാലത്ത് അപേക്ഷയുമായി ഒരാളും ഓഫീസിൽ നേരിട്ട് വരാതിരിക്കാൻ വേണ്ടിയാണ് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്
എസ്.എ. സെയ്ഫ്
കൊല്ലം താലൂക്ക് സപ്ലൈ ഓഫീസർ