innaguration-jayamohan-s
ഷോപ്‌കോസിന്റെ നേതൃത്വത്തിൽ വാണിജ്യ - വ്യാപാര തൊഴിലാളികൾക്കുള്ള കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ നിർവഹിക്കുന്നു

കൊല്ലം: ഷോപ്‌കോസിന്റെ നേതൃത്വത്തിൽ വാണിജ്യ - വ്യാപാര തൊഴിലാളികൾക്കുള്ള കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ നിർവഹിച്ചു. ഭക്ഷ്യധാന്യ കിറ്റുകൾ, മാസ്കുകൾ, പ്രതിരോധ സാമഗ്രികൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിൽ എല്ലാ ഏരിയകളിലും വിതരണം നടക്കും.

കൊല്ലം താലൂക്ക് കച്ചേരി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഷോപ്‌കോസ് പ്രസിഡന്റ് പി. സജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ആനന്ദൻ, വൈസ് പ്രസിഡന്റ് എഴുകോൺ സന്തോഷ്, ഭരണസമിതി അംഗങ്ങളായ ജെ. ഷാജി, അമീർ സുൽത്താൻ, ഷൈൻ ദേവ്, സുധീർ ലാൽ, മാക്‌സ്‌വെൽ, പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.