neelikulam
കുലശേഖരപുരം അഞ്ചാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യധാന്യകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് നീലികുളം സദാനന്ദൻ നിർവഹിക്കുന്നു

ഓച്ചിറ: കുലശേഖരപുരം അഞ്ചാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് നീലികുളം സദാനന്ദൻ നിർവഹിച്ചു. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ കളീക്കൽ ശ്രീകുമാരി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അശോകൻ കുറുങ്ങപ്പള്ളി, രാജേഷ്, റിയാസ് റഷീദ്, ജയകുമാർ, സജീവ് നിബുകുമാർ, ഹക്കിം, ശ്രീജിത് പ്രേംദേവ്, സതീശൻ തുടങ്ങിയവർ പങ്കെടുത്തു.