കൊല്ലം: ജില്ലയിലെ ആദ്യ സമ്പൂർണ ഫീറ്റൽ മെഡിസിൻ ആൻഡ് പെരിനെറ്റോളജി വിഭാഗം എൻ.എസ് സഹകരണ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. ഭ്രൂണാവസ്ഥയിലുള്ള ശിശു പരിചരണം, ഗർഭസ്ഥ ശിശുവിന്റെ ജനിതക വൈകല്യങ്ങൾ, അവയവങ്ങൾക്കും ആന്തരികാവയവങ്ങൾക്കും തകരാറുകൾ ഇല്ലെന്ന് ഉറപ്പാക്കുന്ന അൾട്രാസൗണ്ട് സ്കാനിംഗ്, മൾട്ടിപ്പിൾ പ്രഗ്നൻസി ടെസ്റ്റുകൾ, അനോമലി സ്കാനിംഗ്, അമിനോ സിന്തസിസ് (ഫീറ്റൽ ബ്ലഡ് സാംപ്ലിംഗ്), ഫീറ്റൽ തെറാപ്പികൾ, ഫീറ്റൽ ട്രാൻസ്ഫ്യൂഷൻ തുടങ്ങി നിരവധി ചികിത്സാ സംവിധാനങ്ങളും ഇതോടൊപ്പം ആരംഭിച്ചു. മറ്റ് ആശുപത്രികളിലെ രോഗികൾക്കും ഇവിടെ ചികിത്സാ സൗകര്യം ഉറപ്പുവരുത്തിയിട്ടുണ്ട്. ഡോ. ആശാബിജുവിന്റെ നേതൃത്വത്തിലാണ് ഈ വിഭാഗം പ്രവർത്തിക്കുന്നത്. ഫീറ്റൽ മെഡിസിൻ ഡിപ്പാർട്ടുമെന്റിന്റെ ഉദ്ഘാടനം ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള, മെഡിക്കൽ സൂപ്രണ്ട് ഡോ. ടി.ആർ. ചന്ദ്രമോഹൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി. ശ്രീകുമാർ, ഡോ. റെയ്ച്ചൽ ഡാനിയൽ, ഡോ.അഭിലാഷ്, ഡോ. ആകർഷ്, ഡോ. നാഗമണി, ആശുപത്രി സെക്രട്ടറി പി.ഷിബു, പി.ആർ.ഒ.മാരായ ജയ്ഗണേഷ്, ഇർഷാദ് ഷാഹുൽ എന്നിവർ പങ്കെടുത്തു.