navas
യു.ഡി.എഫ് ധർണ്ണ

ശാസ്താംകോട്ട: കൊവിഡ് പ്രതിരോധ സമിതി യോഗം ബഹിഷ്കരിച്ച് യു.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. മൈനാഗപ്പള്ളിയിൽ ഹോം ക്വാറന്റൈനിലിൽ കഴിഞ്ഞ പ്രവാസിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗമാണ് യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചത്. പ്രവാസിക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് പല തവണ പറഞ്ഞിട്ടും സ്രവപരിശോധനയുടെ ഫലം വരുന്നതിന് മുമ്പ് കുട്ടികൾ അടക്കമുള്ള ചെറിയ വീട്ടിലേക്ക് ഇദ്ദേഹത്തെ മാറ്റിയെന്നാണ് യു.ഡി.എഫ് അംഗങ്ങൾ ആരോപിക്കുന്നത്. യോഗം ബഹിഷ്കരിച്ച യു.ഡി.എഫ് അംഗങ്ങൾ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ ധർണ ഉദ്ഘാടനം ചെയ്തു. സിജുകോശി വൈദ്യൻ, ശാന്തകുമാരി, രാഗിണി, അനൂപ് കുമാർ, രാധിക ഗോപൻ, ലതാകുമാരി തുടങ്ങിയവർ പങ്കെടുത്തു.