cm
സർവീസിൽ നിന്ന് വിരമിച്ച അദ്ധ്യപക ദമ്പതികൾ മന്ത്രി കെ. രാജുവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അഞ്ചു ലക്ഷം രൂപ കൈമാറുന്നു

കൊട്ടാരക്കര: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സർവീസിൽ നിന്ന് വിരമിച്ച അദ്ധ്യാപക ദമ്പതികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ സംഭാവന ചെയ്തു. തൃക്കണ്ണമംഗൽ ചെക്കാലയിൽ പി.വൈ. പാപ്പച്ചൻ, ഭാര്യ പി. തങ്കമ്മ എന്നിവരാണ് തങ്ങളുടെ ഒരു വർഷത്തെ പെൻഷൻ തുകയായ അഞ്ചുലക്ഷം രൂപ സംഭാവന ചെയ്തത്. താലൂക്ക് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ .രാജുവിന് ദമ്പതികൾ തുക കൈമാറി. തഹസിൽദാർ അദ്ധ്യക്ഷത വഹിച്ചു. കേരളാ ഫീഡ്സ് ചെയർമാൻ കെ.എസ്. ഇന്ദു ശേഖരൻ നായർ, ഡി. രാമകൃഷണപിള്ള, അദ്ധ്യാപക ദമ്പതികളുടെ മക്കളായ ചാർളി പി. ശോഭ (പ്രഥമാദ്ധ്യാപിക, സി.വി.എൻ.എം.എൽ.പി.എസ്, തൃക്കണ്ണമംഗൽ) പാപ്പച്ചൻ, എന്നിവർ പങ്കെടുത്തു. 2018ലെ പ്രളയത്തിലും അദ്ധ്യാപക ദമ്പതികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു.