paravur
കേരളാ പ്രദേശ് പ്രവാസി റിട്ടേണിംഗ് കോൺഗ്രസ് പരവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ പടിക്കൽ സംഘടിപ്പിച്ച നിൽപ്പുസമരം കെ.പി.സി.സി നിർവാഹക സമിതി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയുന്നു

പരവൂർ: മടങ്ങിവരുന്ന പ്രവാസികൾ ക്വാറന്റൈൻ ചെലവ് വഹിക്കണമെന്ന സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്‌ കേരളാ പ്രദേശ് പ്രവാസി റീട്ടേണിംഗ് കോൺഗ്രസ് പരവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ നഗരസഭാ പടിക്കൽ നിൽപ്പ് സമരം നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. പ്രവാസി റിട്ടേണിംഗ് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ശിവപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി എ. ഷുഹൈബ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ തെക്കുംഭാഗം ഷാജി, പൊഴിക്കര വിജയൻപിള്ള, കുഴിക്കാണം ഷാജി, കെ. സുരേഷ്‌കുമാർ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരായ കെ. മോഹനൻ, പരവൂർ മോഹനൻ, പരവൂർ മോഹൻദാസ്, പ്രവാസി റീട്ടേണിംഗ് കോൺഗ്രസ് പരവൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി. മഹേശൻ എന്നിവർ സംസാരിച്ചു.