thodiyoor-photo
പുലിയൂർവഞ്ചി ക്ഷീരോല്പാദക സഹ: സംഘത്തിന്റെ അരി വിതരണം പ്രസിഡന്റ് കെ.സദാശിവൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ലോക ക്ഷീരദിനത്തിൽ തൊടിയൂർ പുലിയൂർ വഞ്ചി ക്ഷീരോല്പാദക സഹകരണ സംഘത്തിലെ മുഴുവൻ ക്ഷീരകർഷകർക്കും പത്ത് കിലോ അരി വീതം വിതരണം ചെയ്തു. സംഘം പ്രസിഡന്റ് കെ. സദാശിവൻപിള്ള ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗങ്ങളായ സി.ഒ. കണ്ണൻ, സുധി, ലളിത മഠത്തിൽ, വി. ജയരാജൻപിള്ള, ശാന്ത, സമദ്, റസീന, മിനി, സംഘം സെക്രട്ടറി രാധാമണി അമ്മ തുടങ്ങിയവർ പങ്കെടുത്തു.