obc
ബി.ജെ.പി ഒ.ബി.സി മോർച്ച കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവ. താലൂക്ക് ആശുപത്രിയിൽ നടന്ന നാലാംഘട്ട പ്രഭാതഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം ഒ.ബി.സി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ എസ്. കൃഷ്ണൻ നിർവഹിക്കുന്നു

കൊല്ലം : ബി.ജെ.പി ഒ.ബി.സി മോർച്ച കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവ. താലൂക്ക് ആശുപത്രിയിൽ നാലാംഘട്ട പ്രഭാതഭക്ഷണത്തിന്റെയും മാസ്കുകളുടെയും വിതരണം നടത്തി.
ഒ.ബി.സി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ എസ്. കൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു.
രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികാഘോങ്ങളുടെ ഭാഗമായി ഒ.ബി.സി മോർച്ച സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ജൂൺ 30 വരെ കേരളത്തിലെ മുഴുവൻ ആളുകളിലേക്കും മാസ്ക് എത്തിക്കുക എന്ന കർമ്മപദ്ധതി മണ്ഡലം പ്രസിഡന്റ് സുശീലന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ നടന്നു. ചടങ്ങിൽ ഒ.ബി.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി, ബി.ജെ.പി മണ്ഡലം ട്രഷറർ മുരളി, ഒ.ബി.സി മോർച്ച മണ്ഡലം ഭാരവാഹികളായ കുട്ടൻ ശാന്തി( ജന.സെക്രട്ടറി) പ്രസന്നൻ ( വൈസ് പ്രസിഡന്റ്), രാഗേഷ് (സെക്രട്ടറി) വിനോദ് (ട്രഷറർ) എന്നിവർ പങ്കെടുത്തു. പരിസ്ഥിതി ദിനമായ ജൂൺ 5 ന് ഒ.ബി.സി മോർച്ചയുടെ നേതൃത്വത്തിൽ തകർച്ച നേരിടുന്ന മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ചുകൊണ്ട് മൺപാത്രങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പ്രചാരണം നടത്തും.