പുനലൂർ: പുനലൂർ താലൂക്കിലെ റേഷൻ വ്യാപാരികളുടെ ക്ഷേമനിധി കുടിശ്ശിക മുന്നറിയിപ്പില്ലാതെ കമ്മിഷൻ തുകയിൽ നിന്ന് ഈടാക്കിയ നടപടിയിൽ പ്രതിഷേധിച്ച് പുനലൂർ താലൂക്ക് സപ്ലൈ ഓഫീസറെ വ്യാപാരികൾ ഉപരോധിച്ചു. രാവിലെ 11ന് ആരംഭിച്ച ഉപരോധം ഒന്നര മണിക്കൂർ നീണ്ട് നിന്നു. ഭാരവാഹികളായ നെട്ടയം രാമചന്ദ്രൻ, ഇടമൺ മുരളീധരൻ പിളള, സുരേഷ് കുമാർ രാഘവൻ, ഭാരതീപുരം ബാബു, താജുദ്ദീൻ, മുരുകൻ നായർ, റാഫി തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.