gandhibhavan-channel-clas
പത്തനാപുരം ഗാന്ധിഭവൻ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ വിക്ടേഴ്സ് ചാനൽ വഴിയുള്ള ഒാൺലൈൻ ക്ലാസുകളിൽ പങ്കെടുത്തപ്പോൾ

പത്തനാപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ആദ്യ ദിവസത്തെ ക്ലാസ് പത്തനാപുരം ഗാന്ധിഭവനിലെ വനിതാശിശു വികസന വകുപ്പിനു കീഴിലുള്ള ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് നവ്യാനുഭവമായി. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ 18 കുട്ടികളാണ് നിശ്ചിത സമയങ്ങളിൽ വിക്ടേഴ്‌സ് ചാനൽ വഴി ഗാന്ധിഭവനിൽ പഠനം നടത്തുന്നത്. ഒന്നാം ക്ലാസിൽ ചിൽഡ്രൻസ് ഹോമിലെ മൂന്നു കുട്ടികളും രണ്ട്, മൂന്ന്, അഞ്ച്, ആറ്, പത്ത്, പ്ലസ്ടു ക്ലാസുകളിൽ ഓരോരുത്തരും നാല്, എട്ട്, ഒമ്പത് ക്ലാസുകളിൽ രണ്ടു പേർ വീതവും ഏഴാം ക്ലാസിൽ മൂന്നു പേരുമാണ് ഈ അദ്ധ്യയന വർഷം വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്നത്. വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നത് ചിൽഡ്രൻസ് ഹോം സൂപ്രണ്ട് എസ്. ബിന്ദുവാണ്.