കൊല്ലം: പ്ളസ് വൺ വിദ്യാർത്ഥിനിയെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ. പുനലൂർ വിളക്കുടി സ്വദേശിയായ പതിനേഴുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. പത്തനാപുരം പാതിരിക്കൽ നിഥിൻ മൻസിലിൽ തൗഫീക്ക് (25), നടുക്കുന്ന് നിഥിയാ മൻസിലിൽ നിഥിൻ(30), നടുക്കുന്ന് മംഗലത്ത് പുത്തൻ വീട്ടിൽ വിഷ്ണു (28) എന്നിവരെയാണ് കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
മSയ് 29നാണ് പെൺകുട്ടിയെ കാണാതായത്. കോൺക്രീറ്റ് പണിക്കാരനായ തൗഫീക്കുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നുവെന്നും ജോലിസ്ഥലത്ത് ഭക്ഷണം ഉൾപ്പടെ എത്തിച്ച് നൽകാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടർന്ന് നിഥിനെയും വിഷ്ണുവിനെയും കൂട്ടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയും വാഴപ്പാറ മാങ്കുന്ന് എസ്റ്റേറ്റിലെ പൊളിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ കുന്നിക്കോട് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിഥിനും വിഷ്ണുവും തട്ടിക്കൊണ്ടുപോവുക മാത്രമാണ് ചെയ്തതെന്നാണ് വിവരം. ഉറുകുന്നിൽ നിന്നാണ് കുന്നിക്കോട് സി.ഐ മുബാറക്കിന്റെ നേതൃത്വത്തിൽ പ്രതികളെയും പെൺകുട്ടിയെയും കസ്റ്റഡിയിലെടുത്തത്.