കൊല്ലം: ജില്ലയിൽ അഞ്ചു പേർക്കു കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചായി. കൊവിഡ് സ്ഥിരീകരിച്ചവർ 1. തൃക്കോവിൽവട്ടം ഡീസന്റ്മുക്ക് സ്വദേശിയായ 40 വയസുകാരൻ. മേയ് 29ന് അബുദാബിയിൽ നിന്നുമെത്തി. കുളത്തൂപ്പുഴയിലെ സ്ഥാപന നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 2. ഇട്ടിവ മഞ്ഞപ്പാറ സ്വദേശിയായ 39 കാരി 3. നാൽപത്തിയൊന്നുകാരിയായ അഞ്ചൽ സ്വദേശിനി. 4. നാൽപ്പത്തിയഞ്ചുകാരിയായ കുന്നിക്കോട് സ്വദേശിനി. 5. തൃക്കരുവ പ്രാക്കുളം സ്വദേശിയായ 51 കാരൻ. 28 ന് ബഹ്റിനിൽ നിന്നുമെത്തി. മറ്റു രോഗങ്ങളുടെ ചികിത്സയിലായതിനാൽ സ്രവ പരിശോധനയ്ക്ക് ശേഷം ഗൃഹനിരീക്ഷണത്തിലായിരുന്നു. രണ്ടും മൂന്നും നാലും രോഗികൾ മേയ് 26ന് കുവൈറ്റിൽ നിന്നുമെത്തി ഓച്ചിറയിൽ സ്ഥാപന നിരീക്ഷണത്തിലായിരുന്നു.
രോഗമുക്തിയില്ലാതെ ഒരാഴ്ച
ജില്ലയിൽ കൊവിഡ് മുക്തി റിപ്പോർട്ട് ചെയ്തിട്ട് ഒരാഴ്ച പിന്നിട്ടു. കഴിഞ്ഞമാസം 25നാണ് ഏറ്റവുമൊടുവിൽ രണ്ടുപേർ രോഗമുക്തരായത്. ഇതിന് ശേഷം ഇന്നലെ വരെ 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.