photo
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പെരിനാട് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച നെൽക്കൃഷി എസ്.എൽ. സജികുമാർ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്യുന്നു

കുണ്ടറ: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പെരിനാട് ഗ്രാമപഞ്ചായത്തിൽ 25 ഏക്കറിൽ കരനെൽ കൃഷി ആരംഭിച്ചു. വിത്തുവിതയുടെ ഉദ്ഘാടനം കയർഫെഡ് ഡയറക്ടർ ബോർഡംഗം എസ്.എൽ. സജികുമാർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൽ. അനിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം ശ്രീകുമാരി, ടി. സുരേഷ്‌കുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷൻ വി. പ്രസന്നകുമാർ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്തംഗം സി. സന്തോഷ്, കൃഷി ഓഫീസർ വി. ആര്യലക്ഷ്മി, കൃഷി അസി. സന്ധ്യാമോൾ എന്നിവർ സംസാരിച്ചു.