കൊല്ലം: കൊവിഡ് പ്രതിരോധ നിർദേശങ്ങൾ അവഗണിച്ച് മാസ്‌ക് ധരിക്കാതെ പൊതു ഇടങ്ങളിൽ സഞ്ചരിച്ച 232 പേർക്കെതിരെ ഇന്നലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. വിവിധ പൊലീസ് സ്റ്റേഷനുകളിലെ പട്രോളിംഗ് സംഘത്തിനൊപ്പം സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സും മാസ്‌ക് ധരിക്കാത്തവരെ കണ്ടെത്താൻ നിരത്തിൽ സജീവമാണ്. മാസ്ക് ധരിക്കാത്തതിന് ഒരു തവണ പിടിയിലാവർ മാസ്ക് ധരിക്കാതെ വീണ്ടും പൊതുനിരത്തിലിറങ്ങിയാൽ ഉയർന്ന പിഴ ഈടാക്കും. ഇത് സംബന്ധിച്ച നിർദേശം സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നൽകിയിട്ടുണ്ട്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് കൊല്ലം സിറ്റി, കൊല്ലം റൂറൽ പൊലീസ് ജില്ലകളിലായി 69 പേർക്കെതിരെ പൊലീസ് കേസെടുത്തു. 22 പേരെ അറസ്റ്റ് ചെയ്ത പൊലീസ് നിയമ ലംഘനങ്ങൾക്ക് ഉപയോഗിച്ച 39 വാഹനങ്ങൾ പിടിച്ചെടുത്തു.
കൊല്ലം റൂറൽ, കൊല്ലം സിറ്റി
1. രജിസ്റ്റർ ചെയ്ത കേസുകൾ: 22, 47
2. അറസ്റ്റിലായവർ : 22 , ഇല്ല
3. പിടിച്ചെടുത്ത വാഹനങ്ങൾ : 19, 20
4. മാസ്ക് ധരിക്കാത്തതിന് നടപടി : 166, 66