കൊല്ലം: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സഹാചര്യത്തിൽ സാമൂഹിക അകലം മറക്കരുതെന്ന് ഓർമ്മപ്പെടുത്തി ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ.
അത്യാവശ്യങ്ങൾക്കല്ലാതെ യാത്രകൾ നടത്തരുത്. കൊവിഡ് നിയന്ത്രണത്തിന് മാസ്കും സാനിറ്റൈസറും ശീലമാക്കണം. സാമൂഹിക വ്യാപനം ചെറുക്കാൻ സാമൂഹിക അകലമല്ലാതെ മറ്റൊരു മാർഗമില്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ജില്ലയുടെ പൊതു ഇടങ്ങളിൽ സാമൂഹിക അകലം ഇല്ലാതാകുന്ന സാഹചര്യത്തിലാണ് കളക്ടറുടെ മുന്നറിയിപ്പ്.