കൊല്ലം: പാവപ്പെട്ട രോഗികൾക്ക് ആശ്രയമായിരുന്ന കാരുണ്യ ചികിത്സാ സഹായ പദ്ധതി നിറുത്തലാക്കരുതെന്നാവശ്യപ്പെട്ട് കേരളാ യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആയുർവേദ ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ബിജു ടി. ഡിക്രൂസ് അദ്ധ്യക്ഷത വഹിച്ചു. എ. ഇക്ബാൽ കുട്ടി, ബിനോയ് കുണ്ടറ, ഷാനവാസ് വിളക്കുടി, പ്രിൻസ് ഇരവിപുരം, ഷെരീഫ് ഷാ, ജോൺ പള്ളിത്തോട്ടം, മണ്ണൂർ രാമകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു.