covid
കൊവിഡ്

 ഗർഭിണികളെ പുനലൂരിലേക്ക് മാറ്റി

പുനലൂർ: തമിഴ്നാട്ടിൽ നിന്ന് കടയ്ക്കൽ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഗർഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന സൂചനയെ തുടർന്ന് ആശുപത്രി ലേബർ റൂം അടച്ചു. കടയ്ക്കൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഗർഭിണികളെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുനലൂർ ആശുപത്രിയിൽ പുതിയ പ്രസവ വാർഡിന്റെ പ്രവർത്തനം ഇന്നലെ ആരംഭിച്ചു. കടയ്ക്കൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഗർഭിണികളായ എട്ടുപേരാണ് ഇവിടെ ചികിത്സയിലുള്ളതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷ അറിയിച്ചു. തമിഴ്നാട് സ്വദേശിനിയെ ചികിത്സിച്ച കടയ്ക്കൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ നിരീക്ഷണത്തിൽ പ്രവേശിച്ചു. തമിഴ്നാട് സ്വദേശിനിയെ പരിചരിച്ച രണ്ട് ജീവനക്കാരിൽ കൊവിഡ് ലക്ഷണങ്ങൾ പ്രകടനമായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശിനിയുടെ സ്രവം വീണ്ടും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.