തെന്മല : 3.5 ലിറ്റർ വ്യാജ ചാരായവുമായി വധശ്രമക്കേസിലെ പ്രതി തെന്മല പൊലീസിന്റെ പിടിയിൽ. കഴുതുരുട്ടി ചുടുകട്ടപാലം പ്ലാമൂട്ടിൽവീട്ടിൽ നിസാറിനെ മുൻ വൈരാഗ്യം മൂലം വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കണ്ണറ 13, അമ്പിളി വിലാസം വീട്ടിൽ ബിജുവാണ് (42) പിടിയിലായത്. സി.ഐ വിശ്വംഭരൻ, എസ്.ഐ വി.എസ്. പ്രവീൺ, എസ്.സി.പി.ഒ ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ വധശ്രമക്കേസ് കൂടാതെ അബ്കാരി ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. മുൻപും നിരവധി കേസുകളിൽ പ്രതിയായ ബിജുവിനെതിരെ കാപ്പാ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അറിയിച്ചു.