കൊല്ലം: ദേശീയപാത 744 ൽ ചിന്നക്കട മുതൽ കൊട്ടാരക്കര വരെ പാതയുടെ ഇരുവശങ്ങളിലുമുള്ള കൈയേറ്റങ്ങൾ ജൂൺ 9 നകം നീക്കം ചെയ്യണമെന്ന് ദേശീയപാത എക്‌സി. എൻജിനീയർ അറിയിച്ചു. ഷീറ്റ് ഇറക്കുകൾ, ബോർഡുകൾ, കടയിറക്കുകൾ, നടപ്പാത കൈയേറ്റം, മീൻ കച്ചവടം, പെട്ടിക്കടകൾ, തട്ടുകടകൾ എന്നിവ ഉൾപ്പെടെ എല്ലാ കൈയേറ്റങ്ങളും നീക്കം ചെയ്യാത്തപക്ഷം ദേശീയപാത വിഭാഗം നീക്കം ചെയ്ത് ചെലവും പിഴയും കൈയേറ്റക്കാരിൽ നിന്ന് ഈടാക്കും.