ചവറ: ചവറ ഭരണിക്കാവ് പൗർണമിയിൽ ഇ. സദാനന്ദൻ (ആനന്ദൻ-66, റിട്ട. പാർവതി മിൽ ജീവനക്കാരൻ) നിര്യാതനായി. പട്ടത്താനം സർവീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതിയംഗമായിരുന്നു. ബാലസംഘം ഏരിയാ രക്ഷാധികാരി സമിതിയംഗം, കെ.എസ്.കെ.ടി.യു ഏരിയാ ജോയിന്റ് സെക്രട്ടറി, കയർ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. ഭാര്യ: തുളസീഭായി. മക്കൾ: സനോജ്, സരിത. മരുമകൻ: ഗോപൻ. സഞ്ചയനം 5ന് രാവിലെ 8ന്.