pic

കൊല്ലം: ഡെങ്കിപ്പനിയുടെ താണ്ഡവ കേന്ദ്രമായി ജില്ലയുടെ കിഴക്കൻ മേഖല. പുനലൂർ താലൂക്കിൽ ഡെങ്കിപ്പനി ബാധിച്ച് 6 പേർ ഇന്നലെ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഏരൂരിൽ മൂന്നും കടയ്ക്കൽ, കുളത്തൂപ്പുഴ, അഞ്ചൽ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഡെങ്കിപ്പനി ബാധിച്ചത്. ഒന്നര മാസത്തിനുളളിൽ 60 ഓളം പേർ ഡെങ്കിപ്പനി ബാധിച്ച് പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.