കൊല്ലം: മത്സ്യബന്ധനത്തിനിടെ കടലിൽ ഉണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളിക്ക് സാരമായി പരിക്കേറ്റു. ഓച്ചിറ അഴീക്കൽ നിന്ന് മത്സ്യബന്ധനത്തിന് പോയ നിർമ്മാല്യം ഫൈബർ വള്ളം ഉടമ അഴീക്കൽ കൊച്ചുതോട്ടത്തിൽ സുകുവിനാണ് (46) പരിക്കേറ്റത്. ശക്തമായ തിരയിൽപെട്ട നിർമ്മാല്യം വള്ളത്തിനും സമീപത്തുണ്ടായിരുന്ന അമ്മ ഇൻബോർഡ് വള്ളത്തിനും ഇടയിൽപെട്ട് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുകുവിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.