supplyco
സപ്ലൈകോ

കൊല്ലം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സപ്ലൈകോയുടെ സൗജന്യ കിറ്റ് ജില്ലയിൽ 27,213 കാർഡ് ഉടമകൾ കൈപ്പറ്റിയില്ല. റേഷൻ കട വഴിയുള്ള വിതരണത്തിന്റെ കാലാവധി കഴിഞ്ഞമാസം 26ന് അവസാനിച്ചതോടെ കിറ്റുകൾ സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്കും ഡിപ്പോകളിലേക്കും മാറ്റിയിട്ടുണ്ട്.

റേഷൻകടകളിൽ നിന്ന് വാങ്ങാത്തവർക്ക് സപ്ലൈകോ ഔട്ട്ലെറ്റിൽ നിന്ന് നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ വിതരണം തുടങ്ങിയിട്ടില്ല. റേഷൻകടകളിൽ ഇ- പോസ് യന്ത്രം വഴിയായിരുന്നു വിതരണം. കിറ്റ് കൈപ്പറ്റാത്തവരുടെ പട്ടിക എല്ലാ ഔട്ട്ലെറ്റുകളിലും എത്തിയാലെ വിതരണം ആരംഭിക്കാനാകൂ. രണ്ട് ദിവസത്തിനുള്ളിൽ പട്ടിക എല്ലാ ഔട്ട്ലെറ്രുകളിലും എത്തുമെന്നാണ് പ്രതീക്ഷ‌.

ആകെ കാർഡ് ഉടമകൾ: 7,45,723

കിറ്റ് കൈപ്പറ്റിയവർ 7,18,510

വിഭാഗം, കാർഡ് ഉടമകൾ, കിറ്റ് കൈപ്പറ്റിയവർ

എ.എ.വൈ: 48,461 - 48,114

മുൻഗണന: 2,86,985 - 2,84,307

മുൻഗണനേതര സബ്സിഡി: 2,05,560 - 1,98,454

മുൻഗണനേതര സബ്സിഡി രഹിത: 2,04,717 - 1,87,635