ksrtc
കെ.എസ്.ആർ.ടി.സി

കൊല്ലം: തൊട്ടടുത്ത ജില്ലകളിലേക്ക് സർവീസ് നടത്താനുള്ള അനുമതിയുടെ അടിസ്ഥാനത്തിൽ ജില്ലയിലെ വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് 320 ബസുകൾ ഇന്ന് നിരത്തിലിറങ്ങും. ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലേക്കാകും സർവീസ്.

ജില്ലയിൽ നിലവിലുള്ള ഷെഡ്യൂളുകളുടെ 60 ശതമാനവും തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമുള്ളവയാണ്. ഇവയെല്ലാം ഇന്ന് മുതൽ നിരത്തിലിറങ്ങും. ഡിപ്പോകളിൽ നിന്ന് രാവിലെ 5നാകാകും സർവീസ് ആരംഭിക്കുക. രാത്രി 9ന് മടങ്ങിയെത്തുന്ന തരത്തിൽ ഷെഡ്യൂളുകൾ ചെറിയ നിലയിൽ പുനക്രമീകരിക്കും. തിരക്ക് കുറവുള്ള സമയങ്ങളിൽ ബസുകൾ തൊട്ടടുത്ത ഡിപ്പോകളിൽ പിടിച്ചിടും. രാവിലെ 11 മുതൽ വൈകിട്ട് 3 വരെ സർവീസുകൾ പരിമിതപ്പെടുത്താനാണ് ആലോചന.

ഗ്രാമീണ മേഖലകളിലേക്ക് ഓർഡിനറി ബസുകളും ദേശീയപാത വഴി ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളുമാകും കൂടുതലായി സർവീസ് നടത്തുക. ഇന്നലെ വരെ ജില്ലാ അതിർത്തികൾ വരെ 138 കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. തൊട്ടടുത്ത ജില്ലകളിലേക്ക് സർവീസ് നീളുന്നതോടെ ജനങ്ങൾ അനുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിനൊപ്പം കെ.എസ്.ആർ.ടി.സിയുടെ വരുമാനവും വർദ്ധിക്കും.

സർവീസുകൾ

 ആലപ്പുഴ

 തിരുവനന്തപുരം

 പത്തനംതിട്ട

ബസുകൾ: 320

തുടങ്ങുന്നത്: രാവിലെ 5ന്

അവസാനിപ്പിക്കുന്നത്: രാത്രി 9ന്

(തിരക്ക് കുറവുള്ള സമയങ്ങളിൽ സർവീസുകൾ കുറയ്ക്കും)