photo
വിനോദ്

കൊട്ടാരക്കര: വീട്ടുപറമ്പിലെ മരക്കൊമ്പ് മുറിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ അയൽവാസിയുടെ കൈ അടിച്ചൊടിച്ച പ്രതികൾ അറസ്റ്റിൽ. കൊട്ടാരക്കര കലയപുരം കുന്നുവിള കാഷ്യൂ ഫാക്ടറിക്ക് സമീപം ബിനു ഭവനിൽ വിപിൻ (38), സഹോദരൻ വിനോദ് (34) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് പിടികൂടിയത്. അയൽവാസിയായ ജോബി ഭവനിൽ ജോണിന്റെ (65) കൈയ്യാണ് ഇവർ അടിച്ചൊടിച്ചത്. മരം മുറിക്കുന്നതിനെ ചൊല്ലി തർക്കമുണ്ടാവുകയും ജോണിനെ പ്രതികൾ അടിച്ചുവീഴ്ത്തുകയുമായിരുന്നു. കൈയ്ക്ക് സാരമായി പരിക്കേറ്റ ജോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര സി.ഐ പ്രശാന്ത്, എസ്.ഐമാരായ രാജീവ്, മനോജ്, എ.എസ്.ഐ അനിൽ, സിവിൽ പൊലീസ് ഓഫീസർമാരായ സലിൽ, സിയാദ്, ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.