a
പ്രവാസി വിദ്യാർത്ഥികളെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എഴുകോൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപാടം ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: കോഴ്സ് പൂർത്തിയായതിനാൽ താമസ സൗകര്യം നഷ്ടപ്പെട്ട പ്രവാസി വിദ്യാർത്ഥികളെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എഴുകോൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. പ്രവാസി വിദ്യാർത്ഥികളെ ഉടൻ നാട്ടിൽ എത്തിക്കുക, പ്രവാസികളുടെ ക്വാറന്റൈൻ ചിലവ് സർക്കാർ വഹിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.ജി. അഖിൽ, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് പി. ഡി. ഡിശാന്ത്, ജി.ആർ. ഹിമേഷ്, അമൽജിത്ത്, എം.എസ്. സമ്പത്ത് എന്നിവർ ഉപവസിച്ചത്. എഴുകോൺ ജംഗ്ഷനിൽ നടന്ന സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപാടം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. രതീഷ് കിളിത്തട്ടിൽ, പഞ്ചായത്ത് അംഗം എസ്. എച്ച്‌. കനകദാസ്, ആർ. ശിവകുമാർ, സുരേഷ് അരുമത്തറ, വി. തുളസീധരൻ തുടങ്ങിയവർ പങ്കെടുത്തു.