photo
ക്രൈബ്രാഞ്ച് ഓഫീസിൽ നിന്നും വീട്ടിലേക്ക് പോകാനൊരുങ്ങവെ പൊലീസുകാർക്ക് ടാറ്റാ കൊടുക്കുന്ന ധ്രുവ്

കൊല്ലം: ഒരു ഭിത്തിമറയ്ക്കപ്പുറത്ത് അച്ഛനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുമ്പോൾ അമ്മാമ്മയുടെ പള്ളച്ചൂടിലേക്ക് ഒട്ടിച്ചേരുകയായിരുന്നു ഒന്നര വയസുകാരൻ ധ്രുവ്. ഇന്നലെ കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസിൽ ആഭരണങ്ങൾ തിരിച്ചറിയുന്നതിനായി ഉത്രയുടെ അമ്മ മണിമേഖലയും സഹോദരൻ വിഷു വിജയസേനനും ഇറങ്ങിയപ്പോൾ ഒപ്പം കൂട്ടിയതാണ് ധ്രുവിനെ. തൊട്ടപ്പുറത്തെ മുറിയിലാണ് സൂരജിനെ ചോദ്യം ചെയ്തത്. സൂരജിന്റെ ശബ്ദം കേട്ടപ്പോൾ ഇടയ്ക്ക് കുഞ്ഞ് തലപൊക്കി നോക്കുന്നുണ്ടായിരുന്നു. എന്നാൽ സൂരജിന്റെ അടുത്തേക്ക് കൊണ്ടുപോകാൻ ആരും തുനിഞ്ഞില്ല.

ആഭരണങ്ങൾ തിരിച്ചറിഞ്ഞശേഷം തിരികെ മടങ്ങാനായി കാറിൽ കയറിപ്പോഴും അമ്മാമ്മയുടെ മടിയിലിരുന്ന് ധ്രുവ് എല്ലാവർക്കും ടാറ്റാ നൽകി. അമ്മ പോയതറിയാതെ കളിചിരിയോടെ ദിനങ്ങൾ തള്ളുകയാണ് ധ്രുവ്.