കൊട്ടാരക്കര: അച്ഛനെയും മകനെയും മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം ഒളിവിൽപ്പോയ പ്രതികൾ അറസ്റ്റിൽ. കൊട്ടാരക്കര മൈലം ഇഞ്ചക്കാട് കൊല്ലുവിള വീട്ടിൽ അജിത്ത് (24), കാരമുകളിൽ വീട്ടിൽ ജോബിൻ ജോൺ (20) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 11ന് പനച്ചവിള ജംഗ്ഷനിൽ വച്ച് ഇഞ്ചക്കാട് പനച്ചിമൂട്ടിൽ ബെഞ്ചമിനെയും മകൻ ജിബിനെയുമാണ് പ്രതികൾ ആക്രമിച്ചത്. കൊലപാതക ശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ കൊട്ടാരക്കര സി.ഐ പ്രശാന്ത്, എസ്.ഐ രാജീവ്, എ.എസ്.ഐ സന്തോഷ് കുമാർ, സി.പി.ഒമാരായ ഷിബുകൃഷ്ണൻ, മഹേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.