meeter
യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ മീറ്റർ കമ്പനിക്ക് മുന്നിൽ സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചപ്പോൾ

കൊട്ടിയം: കൊല്ലൂർവിള പള്ളിമുക്കിലെ മീറ്റർ കമ്പനിയെ ഒഴിവാക്കി എൽ.ഇ.ടി കരാർ സ്വകാര്യ കമ്പനിക്ക് നൽകിയ കോർപ്പറേഷൻ നടപടിയിൽ അഴിമതി ആരോപിച്ച് യൂത്ത് കോൺഗ്രസ് ഇരവിപുരം മണ്ഡ‌ലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മീറ്റർ കമ്പനിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
മീറ്റർ കമ്പനിയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് എൽ.ഇ.ടി കരാർ മുംബയ് ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് നൽകിയിരിക്കുന്നത്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് ഓർഡർ നൽകാത്തത്തിന് പിന്നിൽ വമ്പൻ അഴിമതിയാണ് നടക്കുന്നതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവ് പ്രവർത്തകർ കത്തിച്ചു.

സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫൈസ് പിണയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. പി.കെ. അനിൽ കുമാർ, ഷാ സലിം, ഹുസൈൻ പള്ളിമുക്ക്, ഉനൈസ്, സജൻ ഗോപാലശേരി, സുധീർ കൂട്ടുവിള, അജു ആന്റണി, ആഷിഖ് ബൈജു, അജ്മൽ പള്ളിമുക്ക്, നാസിമുദ്ദീൻ, അയത്തിൽ ഫൈസൽ, സിയാദ് പള്ളിമുക്ക്, റിസ്വാൻ ചകിരിക്കട, അനസ് താജുദ്ദീൻ, അനസ് ആറ്റിൻപുറം, അനസ് കൊട്ടിയം,​ കെൽവിൻ പുല്ലിച്ചിറ, അഫ്സൽ തമ്പോര്, നിഷാദ് നിസാർ, പിണയ്ക്കൽ സക്കീർ തുടങ്ങിയവർ പങ്കെടുത്തു.