കൊല്ലം: ഇരവിപുരം കൈതപ്പുഴ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വീട്ടമ്മയെ തടിക്കഷ്‌ണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി മയ്യനാട് സൗഹൃദ നഗർ - 34 തൈയ്യിൽ വീട്ടിൽ ചന്ദ്രൻ (72) അറസ്റ്റിലായി. രണ്ടാം പ്രതി മയ്യനാട് കാരിക്കുഴി തൈയ്യിൽ വീട്ടിൽ പ്രകാശിനായി ഇരവിപുരം പൊലീസ് അന്വേഷണം ശക്തമാക്കി.
മെയ് 28നാണ് ചന്ദ്രനും പ്രകാശും ചേർന്ന് വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. വീട്ടമ്മയുടെ വീട്ടിലേക്കുള്ള പൈപ്പ്ലൈൻ പ്രകാശ് അടിച്ചു പൊട്ടിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ വീടിന് സമീപമുള്ള ഇടവഴിയിൽ വച്ച് തടിക്കഷ്‌ണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.