ചവറ: നീണ്ടകരയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ജീവധാര രക്തദാന സേന രൂപീകരണത്തിന് തുടക്കം കുറിച്ചു. 16 യൂണിറ്റ് കമ്മിറ്റികളിലായി സ്ക്വാഡുകൾ രൂപീകരിച്ച് പഞ്ചായത്തിലെ 13 വാർഡുകളിലെയും വീടുകളിൽ സന്ദർശനം നടത്തി രക്തം ദാനം ചെയ്യാൻ താൽപ്പര്യമുള്ളവരിൽ നിന്ന് 3000 പേരുടെ രക്തദാന സേനയുണ്ടാക്കും. രക്ത ഗ്രൂപ്പുകൾ അറിയാത്തവർക്കായി രക്ത നിർണയ ക്യാമ്പ് സംഘടിപ്പിക്കും. ഡി.വൈ.എഫ്.ഐയുടെ ജീവധാര രക്തദാന സേന രൂപീകരണ പരിപാടിയും ലോഗോ പ്രകാശനവും സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി ടി. മനോഹരൻ നിർവഹിച്ചു. സിനിമ സീരിയൽ താരം സജി കൃഷ്ണയെ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ ജീവധാര രക്തദാന സേനയിൽ ആദ്യ അംഗമാക്കി. ബ്ലോക്ക് സെക്രട്ടറി സി. രതീഷ്, സി.പി.എം. ലോക്കൽ കമ്മിറ്റിയംഗം ആർ. അഭിലാഷ്, വിഷ്ണു, ബിജു, നിഖിൽ, രതീഷ്, പവൽ എന്നിവർ പങ്കെടുത്തു.