ശാസ്താംകോട്ട: നിയന്ത്രണം വിട്ട ആംബുലൻസിടിച്ച് മതിൽ തകർന്നു. തിങ്കളാഴ്ച്ച രാത്രി 11 മണിയോടെ ശാസ്താംകോട്ട കോടതി ജംഗ്ഷനിലാണ് അപകടം. കരുനാഗപ്പള്ളിയിൽ നിന്ന് ഭരണിക്കാവിലെ സ്വകാര്യ ലോഡ്ജിലേക്ക് കൊവിഡ് നിരീക്ഷണത്തിലുള്ളയാളുമായി പോവുകയായിരുന്ന ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ആംബുലൻസിലുണ്ടായിരുന്ന പ്രവാസിക്ക് തലയ്ക്ക് പരിക്കേറ്റു.