car
പുനലൂർ-അഞ്ചൽ പാതയിലെ ചൂട്കട്ട ജംഗ്ഷന് സമീപം മരത്തിൽ ഇടിച്ചു കയറിയ കാർ പൊലീസ് പരിശോധിക്കുന്നു.

പുനലൂർ: പുനലൂർ‌ - അഞ്ചൽ പാതയിൽ നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചു കയറി രണ്ട് പേർക്ക് പരിക്കേറ്റു. കടയ്ക്കൽ സ്വദേശികളായ അൻവർ, അസ്ലം എന്നിവർക്കാണ് പരിക്കേറ്റത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പുനലൂർ പൊലീസ് രണ്ട് പേരെയും ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.45 ഓടെ ചുടുകട്ട ജംഗ്ഷനിലെ ടി.കെ. ഉമ്മൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു അപകടം. മദ്യലഹരിയിൽ പുനലൂരിൽ നിന്ന് കാറിൽ കടയ്ക്കലിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നതെന്ന് നാട്ടുകാർ പറയുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസിനെയും താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം ജീവക്കാരെയും ഇവർ മദ്യലഹരിയിൽ അസഭ്യം പറഞ്ഞെന്ന് പൊലീസ് പറഞ്ഞു.