വന്യമൃഗങ്ങളും പക്ഷികളും പാമ്പുമൊക്കെ കഥാപാത്രങ്ങളായ ചിത്രങ്ങൾക്കും വീഡിയോകൾക്കും സോഷ്യൽമീഡിയയിൽ വൻ ഡിമാൻഡാണ് . അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു പെരുമ്പാമ്പും മാനുമാണ് വീഡിയോയുടെ ആകർഷണം.
24 സെക്കന്റ് ദൈർഖ്യം മാത്രമുള്ള വീഡിയോ തായ്‌ലൻഡിലെ ഡ്യൂസിറ്റ് മൃഗശാല അസിസ്റ്റന്റ് ഡയറക്ടർ ഖാഓ ഖിയോവ് ഓപ്പണ്‍ സൂവില്‍ നിന്ന് പകർത്തിയതാണ്.റോഡിരികിൽ ഒരു മാനിനെ ചുറ്റിപ്പടർന്നു വയറ്റിലാക്കാനുള്ള പരിപാടിപടിയിലാണ് പെരുമ്പാമ്പ്. ഇരയെ ശ്വാസം മുട്ടിച്ചു കൊല്ലാൻ പെരുമ്പാമ്പ് ശ്രമിക്കുന്നതിനിടെ ഒരാൾ ഒരു മരചില്ലയുമായെത്തി മാനിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു. തന്റെ ഇരയെ വിടാതെ തന്നെ യുവാവിനെതിരെ പെരുമ്പാമ്പ് ചീറുന്നു. എന്നാൽ മാനിനെ രക്ഷിക്കണം എന്ന നിശ്ചയത്തോടെ അയാൾ വീണ്ടും ഒരു വടിയുമായെത്തി പെരുമ്പാമ്പിനെ വീണ്ടും ശല്യപ്പെടുത്തുന്നു. ഇനി മാനിനെ അകത്താക്കാൻ പറ്റില്ല എന്നുറപ്പായ പെരുമ്പാമ്പ് ഇരയെ ഉപേക്ഷിച്ചു കാടിനുള്ളിലേക്ക് കയറിപ്പോകുന്നു. വലിയ പരിക്കുകളൊന്നും എൽകാത്തതുകൊണ്ട് മാനും ഓടി രക്ഷപ്പെടുന്നു.
വീഡിയോ കണ്ടവരിൽ പലർക്കും മാൻ രക്ഷപെട്ടല്ലോ എന്ന ആശ്വാസം. അതെ സമയം വിനീത് വശിഷ്ട്ട് ഒരു ചോദ്യവുമായാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തത്, ' നിങ്ങൾക്കെന്താണ് തോന്നുന്നത്? ആ മനുഷ്യൻ ചെയ്തത് ശരിയോ തെറ്റോ?'മാനിനെ രക്ഷിച്ച മനുഷ്യൻ ചിലർക്ക് ഹീറോയാണ്. അതെ സമയം കാടിനുള്ളിൽ തന്റെ ഭക്ഷണം തേടിപ്പിച്ചിച്ച പാമ്പിനെ ശല്യപ്പെടുത്തിയത് തീരെ ശരിയായില്ല എന്ന് മറ്റൊരു കൂട്ടം പറയുന്നു..“ദയയും ശരിയും തമ്മിൽ ഒരു തിരഞ്ഞെടുപ്പുണ്ടാവുമ്പോൾ എല്ലായ്പ്പോഴും ദയ കാണിക്കുക” ഐഎഫ്‌എസ് ഓഫീസർ കൂടിയായ സുശാന്ദ നന്ദ കുറിച്ചു.
เหตุเกิดเมื่อวานนี้ ณ สวนสัตว์เปิดเขาเขียว pic.twitter.com/btHDDlDkXh
— Visit Arsaithamkul (@papakrab) May 30, 2020