pic

കൊല്ലം: ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിക്കാതെ ഭക്ഷണം വിളമ്പിയ ഹോട്ടലിനും ഉപഭോക്താക്കൾക്ക് സാമൂഹിക അകലം ഉറപ്പ് വരുത്താതിരുന്ന വ്യാപാര സ്ഥാപനങ്ങൾക്കുമെതിരെ പൊലീസ് നടപടി.കൊട്ടിയം തഴുത്തലയിൽ ഭക്ഷണം വിളമ്പിയ ഹോട്ടലിന്റെ ഉടമയ്ക്കെതിരെ കൊട്ടിയം പൊലീസും ചാമക്കടയിലെ ഏഴ് വ്യാപാര സ്ഥാപനങ്ങളുടെ ഉടമകൾക്കെതിരെ പള്ളിത്തോട്ടം പൊലീസുമാണ് കേസ് രജിസ്റ്റർ ചെയ്തത്. ചാമക്കടയിൽ നടപടി നേരിട്ട സ്ഥാപനങ്ങളിൽ ഹാൻഡ് വാഷ് കോർണർ, സാനിറ്റൈസർ തുടങ്ങിയ ശുചീകരണ സൗകര്യങ്ങളും ഉണ്ടായിരുന്നില്ല.മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി അമിതമായി യാത്രക്കാരെ കയറ്റി ബസ് സർവീസ് നടത്തിയതിന് ചവറ - ഇളമ്പള്ളൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് പിടിച്ചെടുത്തു. കണ്ടക്ടർ, ഡ്രൈവ‌ർ എന്നിവർക്കെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.