pic

കൊല്ലം: കൊവിഡിന്റെ പശ്ചാത്തലത്തിൽ കൊല്ലത്ത് നിന്നും ഇതുവരെ അയ്യായിരത്തോളം അന്യസംസ്ഥാന തൊഴിലാളികൾ സ്പെഷ്യൽ ട്രെയിനിൽ നാട്ടിലേക്ക് മടങ്ങി. തിങ്കളാഴ്ച റദ്ദ് ചെയ്ത പശ്ചിമബംഗാൾ നോൺ സ്റ്റോപ്പ് ട്രെയിൻ 1,550 തൊഴിലാളികളുമായി ഇന്നലെ പുറപ്പെട്ടിരുന്നു. ജാർഖണ്ഡ് സ്വദേശികളായ 290 തൊഴിലാളികളും തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനിൽ നാട്ടിലേക്ക് പോയി. 5ന് പശ്ചിമബംഗാളിലേക്ക് വീണ്ടും ട്രെയിനുണ്ട്. ഇതുവരെ മൂന്ന് ട്രെയിനുകൾ പശ്ചിമബംഗാളിലേക്ക് മാത്രം കൊല്ലത്ത് നിന്ന് പോയി. തൊഴിൽ കിട്ടി തുടങ്ങിയതോടെ നേരത്തെ നാട്ടിലേക്ക് മടങ്ങാൻ താല്പര്യം അറിയിച്ചിരുന്നവരിൽ പലരും പിന്മമാറുന്നതായും അന്യസംസ്ഥാനക്കാരെ യാത്രയാക്കുന്നതിന്റെ ചുമതലയുള്ള തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തൊഴിലാളികൾ കൂട്ടമായി തിരികെ പോകുന്നത് ഇവിടുത്തെ തൊഴിലിടങ്ങളെയും നിർമാണ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.