photo
ചെങ്കുളം ക്ളാവറ ഏലായിലെ നെൽക്കൃഷി വിത്തുവിതയ്ക്കൽ

കൊല്ലം: പതിറ്റാണ്ടുകൾക്ക് ശേഷം പൂയപ്പള്ളി ചെങ്കുളം ക്ലാവറ ഏലായിൽ വീണ്ടും കാർഷികമേളം. ഞാറ്റുപാട്ടിന്റെ താളത്തിനൊപ്പം നിലമൊരുക്കലും വിത്തുവിതയ്ക്കലും. ഏറെക്കാലമായി തരിശുഭൂമിയായി കിടന്ന രണ്ട് ഏക്കർ പാടത്താണ് നെൽ കൃഷി തുടങ്ങിയത്. പ്രദേശവാസിയും പൊതുപ്രവർത്തകയുമായ ഗീതാ ജോർജ് ക്ലാവറയുടെ നേതൃത്വത്തിലാണ് നെൽ കൃഷി തുടങ്ങിയത്. പഞ്ചായത്തും കൃഷിഭവനം പ്രോത്സാഹനവുമായി കൂടെയെത്തി. വിത്ത് വിതയുടെ ഉദ്ഘാടനം പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ ഹംസാറാവുത്തർ നിർവഹിച്ചു. വാർഡംഗം ഏലിക്കുട്ടി സാമുവേൽ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ ബോബൻ, നൈനാച്ചൽ, ജോർജ് ജോൺ,സന്തോഷ് എസ്. ജോർജ്, ലാലി, റാണി സാം, ഷാജി ലിയ എന്നിവർ പങ്കെടുത്തു.