റോബോട്ടേ ....ഒരു ഓംലറ്റ് ഉണ്ടാക്കൂ....എന്ന് ആവശ്യപ്പെടുമ്പോൾ മുന്നിലേക്ക് ഓംലറ്റുമായി എത്തുന്ന ഒരു റോബോട്ടിനെ സങ്കൽപ്പിച്ചാലോ? ആഹാ....എത്ര നടക്കാത്ത സുന്ദരസ്വപ്നം.. അങ്ങനെ അടുക്കളപ്പണിയൊക്കെ എടുക്കുന്ന കുഞ്ഞപ്പൻമാർ സിനിമയിലേ കാണൂ എന്ന് വിശ്വസിക്കാൻ വരട്ടേ.. ടെക്‌നോളജി ഉപയോഗിച്ച് ഓംലറ്റ് തയാറാക്കുന്ന ഒരു റോബോട്ട് ഇതാ എത്തിക്കഴിഞ്ഞു.
കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ റോബോട്ടിനെ സൃഷ്ടിച്ചത്. ‘റോബോട്ടേ ഒരു ഓംലറ്റ് ഉണ്ടാക്കി തരൂ’ എന്നു പറഞ്ഞാല്‍ ഉടനെ ഉപ്പും കുരുമുളകും ഒക്കെയിട്ട കിടിലന്‍ ഒരു ഓംലറ്റ് തയാറാക്കി അരികിലെത്തിയ്ക്കും ഈ റോബോട്ട്.. ഏറ്റവും എളപ്പുത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു ഭക്ഷണമാണല്ലോ ഓംലറ്റ്. ലോകത്തിന്റെ പലയിടങ്ങളിലുമുള്ളവര്‍ക്കും പ്രിയപ്പെട്ട ഭക്ഷണം.. പ ലതരത്തിലുള്ള ആള്‍ക്കാര്‍ ഓംലറ്റ് തയാറാക്കുന്ന ശൈലി നിരീക്ഷിച്ച ശേഷമാണ് റോബോട്ടിനായി മെഷീന്‍ ലേണിങ്ങ് ഡേറ്റ ഗവേഷകര്‍ തയാറാക്കിയത്.