കൊല്ലം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ബാങ്ക് വായ്പയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതിനൊപ്പം പലിശയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ജനകീയ ഉപഭോക്തൃ സമിതിയുടെ നേതൃത്വത്തിൽ എസ്.ബി.ഐ സോണൽ ഓഫീസിന് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.പി. സുഗതൻ ചിറ്റുമല സമരം ഉദ്ഘാടനം ചെയ്തു. കിളികൊല്ലൂർ തുളസി, ലൈക് പി. ജോർജ്, തഴുത്തല ദാസ്, മണിയമ്മ, കുണ്ടറ ഷറഫ്, രാജസലിം, ഷാജഹാൻ കുണ്ടറ, മയ്യനാട് സുനിൽ, ഫൈസൽ, എ.സി. ജേക്കബ്, രാജാറാം തുടങ്ങിയവർ പങ്കെടുത്തു.