online-class

ഓൺലൈൻ പഠനരീതി പുരോഗമിക്കുന്ന സാഹചര്യത്തിൽ ഒട്ടേറെ കുഞ്ഞുങ്ങൾ ഇപ്പോഴും അവശ്യ സാങ്കേതിക സൗകര്യങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. അത്തരത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സഹായവുമായി എത്തിയിരിക്കുകയാണ് മലയാളത്തിലെ നടീനടന്മാർ. ടൊവിനോ തോമസ് സഹായവുമായി എത്തിയ വിവരം എംപി ടി.എൻ പ്രതാപനാണ് വിവരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

"മലയാളത്തിന്റെ പ്രിയ നടൻ ടോവിനോ പിന്നോക്കം നിൽക്കുന്ന ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്കുള്ള പഠന സാമഗ്രികളുടെ വിതരണത്തിലേക്ക് 10 ടാബ്‌ലറ്റുകൾ അല്ലെങ്കിൽ ടീവി നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. നന്ദി ടോവിനോ... ഞങ്ങളൊട് ചേർന്ന് നിന്നതിന്... മലയാളിയുടെ മനസ്സറിഞ്ഞതിന്.."

ടിഎൻ പ്രതാപന്റെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു. അതിനുപിന്നാലെ ബിജുമേനോനും സംയുക്താവർമ്മയും ഈ പിന്തുണയുമായി എത്തിയകാര്യം ടിഎൻ പ്രതാപൻ എംപി ഫേസ്ബുക്കിൽ കുറിച്ചു.

.ഓൺലൈൻ പഠന സൗകര്യമില്ലാത്ത പട്ടിക വർഗ്ഗ സങ്കേതങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കുവാൻ തയ്യാറാക്കിയിരിക്കുന്ന “അതിജീവനം എം.പീസ്സ് എഡ്യുകെയർ “ പദ്ധതിയിലേക്ക് മലയാളത്തിന്റെ താരദമ്പതികളായ ബിജു മേനോനും സംയുക്ത വർമ്മയും പങ്കാളികളാകുമെന്നു സ്നേഹപൂർവ്വം അറിയിച്ചിട്ടുണ്ട്. എന്റെ പ്രിയ സുഹൃത്തുക്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി.

മഞ്ജുവാര്യർ പദ്ധതിയുടെ ഭാഗമായതായി കഴിഞ്ഞദിവസം ടിഎൻ പ്രതാപൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.