sajeev
സജീവിന്റെ ഫോട്ടോയുമായി കുട്ടിഅമ്മ

പത്തനാപുരം: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സജീവിന്റെ മരിക്കാത്ത ഓർമ്മകളുമായി കുട്ടിഅമ്മ നവതിയിലേക്ക്. ആവണീശ്വരം നെടുവന്നൂർ പൊന്നെടുത്താംപാറ വീട്ടിൽ സജീവ് ഗോപാലപിള്ളയുടെ മാതാവ് കുട്ടിഅമ്മയാണ് (90) നവതിയിലേക്ക് കടന്നത്. ഇന്ത്യൻ ആർമിയിൽ ആർട്ട്‌ലറി ഫോർഫീൽഡ് റജിമെന്റിലെ ഗണ്ണറായിരുന്ന സജീവ് 1999 മെയ് ഇരുപതിനാണ് വീരചരമം പ്രാപിച്ചത്. നാല് മക്കളിൽ ഇളയവനായ സജീവിന് അന്ന് പ്രായം ഇരുപത്തിയഞ്ച് വയസ് മാത്രം. രാജ്യത്തിനായി പൊരുതി മരിച്ച മകനെയോർത്ത് അഭിമാനിക്കുമ്പോഴും, നാല് മക്കളിൽ ഒന്ന് നഷ്ടപ്പെട്ട വേദനയും ഈ അമ്മയ്ക്കുണ്ട്.