യുകെയിലെ ഒരു കടല്‍ത്തീരത്തുനിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കടലിനോട് ചേര്‍ന്ന് ബീച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ഫോക്‌സ്‌വാഗന്‍ കാർ തിരമാലയില്‍പ്പെട്ട് കടലിലേക്ക് ഒഴുകിപ്പോകുന്നതാണ് വീഡിയോ. എന്നാല്‍ തിരയിൽപെട്ട കാറിന് പിന്നാലെ നീന്താൻ ശ്രമിക്കുന്ന കാറുടമയെയും ഈ വീഡിയോയില്‍ കാണാം.
ലീ ഡോള്‍ബി എന്നയാളാണ് വീഡിയോ പകര്‍ത്തിയതെന്ന് ഡയ്‍ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. കാറിന് പിന്നാലെ നീന്തിച്ചെല്ലുന്ന ഉടമയെ രക്ഷിക്കാന്‍ കടലില്‍ വലയുമായി മറ്റൊരാള്‍ പോകുന്നതും കാണാം. അയാള്‍ക്ക് കാര്‍ നഷ്ടപ്പെട്ടുവെന്ന് ആരോ വിളിച്ചുപറയുന്നതും കേള്‍ക്കാം. നാല് ലക്ഷത്തോളം പേര്‍ ഈ വീഡിയോ കണ്ടു. ഇയാളുടെ കാര്‍ ബോട്ട് ഉപയോഗിച്ച് കരയ്ക്കെത്തിച്ചുവെന്നാണ് പിന്നീടുവരുന്ന റിപ്പോര്‍ട്ടുകള്‍.