meera-chopra

നടി മീര ചോപ്രയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷ . തെലുങ്കു നടന്‍ ജൂനിയര്‍ എന്‍ടിആറിനെ അറിയില്ലെന്ന് പറഞ്ഞ സാഹചര്യത്തില്‍ നടന്റെ ആരാധകര്‍ മീര ചോപ്രയ്ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. നിരവധി ട്രോളുകളും ബലാത്സംഗ ഭീഷണിയും വധഭീഷണിയും വരെയുണ്ട്.

ട്വിറ്ററിളുടെ ആരാധകര്‍ ഉയര്‍ത്തിയ ചോദ്യത്തിന് നല്‍കിയ ഉത്തരത്തിലായിരുന്നു ജൂനിയര്‍ എന്‍ടിആറിനെ അറിയില്ലെന്ന് മീര പറഞ്ഞത്. ഇതേ തുടര്‍ന്നാണ് ആരാധകര്‍ രംഗത്ത് എത്തിയത്. ജൂനിയര്‍ എന്‍ടിആറിനെ കുറിച്ച്‌ പറയൂ എന്ന ചോദ്യത്തിന്, തനിക്ക് അദ്ദേഹത്തെ അറിയില്ലെന്നും അദ്ദേഹത്തിന്റെ ആരാധികയല്ലെന്നുമായിരുന്നു മീര ചോപ്ര നല്‍കിയിരുന്ന മറുപടി. ഇതായിരുന്നു നടന്റെ ആരാധകരെ ഏറെ ചൊടിപ്പിച്ചത്.

അതേ സമയം ജൂനിയര്‍ എന്‍ടിആറിനെ ട്വീറ്റില്‍ ടാഗ് ചെയ്ത നടി ആരാധകരുടെ ആക്രമണത്തെ കുറിച്ചും തുറന്ന് പറഞ്ഞു. ഈ രീതിയിലുള്ള ആക്രമണം താങ്കളെക്കാള്‍ മഹേഷ് ബാബുവിന‍െ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞതിന്റെ പേരിലാണ് നേരിടേണ്ടി വന്നതെന്നും, ഇത്തരം ആരാധകരുള്ളതില്‍ താങ്കള്‍ അഭിമാനിക്കുന്നുണ്ടോയെന്നും മീര ചോപ്ര ട്വീറ്റില്‍ ചോദിക്കുകയും ചെയ്‌തിരുന്നു.

ജൂനിയര്‍ എന്‍ടിആറിന്റെ ആരാധികയല്ലെന്ന് പറഞ്ഞാല്‍, ബലാത്സംഗവും കൊലപാതകവും കൂട്ടബലാത്സംഗവും നേരിട്ടേക്കാമെന്ന് പെണ്‍കുട്ടികളോടായി മീര ചോപ്ര വ്യക്തമാക്കുകയും ചെയ്‌തു. ഈ ആരാധകര്‍ താരത്തിന്റെ പേര് കളയുകയാണ് ചെയ്യുന്നതെന്നും നടി അഭിപ്രായപ്പെട്ടു.